Thursday, July 14, 2016

Ottanthullal



kavithakal

വാക്കുകള്ക്കപ്പുറത്ത്
ഞാന്പണികഴിപ്പിച്ച ഒരു വീടുണ്ട്....

നീ 
ഇനിയും കടന്നുചെല്ലാത്ത 
മനസ്സിലെ, മലഞ്ചെരുവില്‍, 
കണ്ണിലെക്കൊഴുകുന്ന നദിക്കരയില്‍...

നീ അറിയാതെ,
ഞാനറിഞ്ഞ നിന്റെ സ്വപ്നങ്ങളെ 
അകത്തളത്തില്കുടിയിരുത്തിയിട്ടുണ്ട്...
ഞാന്വരാന്വൈകുന്ന സന്ധ്യകളില് 
നിനക്കെടുത്തോമനിക്കാന്‍....

കിടപ്പറയിലെ
വലിയ ജാലകത്തിന് വാതിലുകള്വേണ്ടാ 
വേനല്മഴ അറിയാതെ പോയാല്‍...
മിന്നലില്എന്റെ നെഞ്ചില് 
നീ മുഖം പൂഴ്ത്തുന്നത് മഴ കാണണം....

ഇനിയൊരു പൂമുഖംകൂടിയേയുള്ളൂ 
എന്റെ വീടിനു...
അവിടെയാണ് ഞാന്കാത്തിരിക്കുന്നത്...
ഒരു തിരിച്ചു വരവിന്...
നീ വാക്കുതന്നുപോയ 
പുനര്ജന്മത്തിന്റെ.....

എത്ര മഴ കാണണം ഞാനൊറ്റക്ക്....
ഒന്നുമരിചൊന്നുകൂടി ജനിക്കാന്‍....